മാറ്റമില്ല, ഇത്തവണയും സ്‌കൂള്‍ കലോത്സവത്തില്‍ വെജിറ്റേറിയന്‍ ഭക്ഷണം മാത്രം: വി.ശിവന്‍കുട്ടി

തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ഇത്തവണയും വെജിറ്റേറിയന്‍ ഭക്ഷണം മാത്രമായിരിക്കുമെന്ന് വിദ്യഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി. സംഘാടക സമിതി യോഗത്തിലാണ് സംശയലേശമന്യേ മന്ത്രി തീരുമാനം അറിയിച്ചത്. കഴിഞ്ഞ കലോത്സവത്തില്‍ ഭക്ഷണം സംബന്ധിച്ച് വിവാദം ഉയര്‍ന്നിരുന്നു. ഈ വര്‍ഷം മുതല്‍ നോണ്‍ വെജ് ഭക്ഷണവും കലോത്സവത്തില്‍ ഉണ്ടാകുമെന്നാണ് മന്ത്രി നേരത്തെ പറഞ്ഞിരുന്നത്.

അടുത്ത വര്‍ഷം എന്തായാലും നോണ്‍ വെജ് ഉണ്ടാകുമെന്നും, ബിരിയാണി കൊടുക്കാന്‍ ആഗ്രഹമുണ്ടെന്നുമായിരുന്നു മന്ത്രി വി.ശിവന്‍കുട്ടിയുടെ പ്രസ്താവന. ഇറച്ചിയും, മീനും വിളമ്പാന്‍ കലോത്സവ മാനുവല്‍ പരിഷ്‌കരിക്കുമെന്നും ശിവന്‍കുട്ടി മുന്‍പ് പറഞ്ഞിരുന്നു. പ്രായോഗിക ബുദ്ധിമുട്ടുകള്‍ ഉണ്ടെങ്കിലും സര്‍ക്കാര്‍ തീരുമാനിച്ചാല്‍ എപ്പോള്‍ വേണമെങ്കിലും നോണ്‍വെജ് വിളമ്പാമെന്ന് പഴയിടം മോഹനന്‍ നമ്പൂതിരിയും പ്രതികരിച്ചിരുന്നു.

കലോത്സവത്തില്‍ നോണ്‍ വെജ് വിളമ്പുന്നതില്‍ തനിക്ക് യാതൊരു എതിര്‍പ്പുമില്ലെന്നും നോണ്‍ വെജ് വിളമ്പണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് സര്‍ക്കാരാണെന്നും കായിക മേളയില്‍ മാംസാഹാരം വിളമ്പുന്നവര്‍ തന്റെ സംഘത്തില്‍ തന്നെ ഉണ്ടെന്നുമാണ് പഴയിടം അന്ന് പറഞ്ഞിരുന്നത്.

Top