സര്‍ക്കാര്‍ ഉത്തരവിന് സ്റ്റേ ഇല്ല, ആര്‍ടിപിസിആര്‍ നിരക്ക് 500 രൂപ തന്നെ

കൊച്ചി: സംസ്ഥാനത്ത് ആര്‍ടിപിസിആര്‍ പരിശോധനാ നിരക്ക് 500 രൂപ ആക്കിയ സര്‍ക്കാര്‍ ഉത്തരവ് സ്റ്റേ ചെയ്യില്ലെന്ന് ഹൈക്കോടതി. സ്റ്റേ ചെയ്യണമെന്ന ലാബ് ഉടമകളുടെ ആവശ്യം ഹൈക്കോടതി അംഗീകരിച്ചില്ല. പരിശോധനയ്ക്ക് ചെലവ് 135 രൂപ മുതല്‍ 245 രൂപ വരെയാണെന്നും കോടതി നിരീക്ഷിച്ചു. പരിശോധനാ നിരക്ക് 1700ല്‍ നിന്ന് 500 രൂപയാക്കി കുറച്ചാണ് സര്‍ക്കാര്‍ ഉത്തരവിട്ടത്.

വിപണി നിരക്കനുസരിച്ച് ടെസ്റ്റിനു വേണ്ട സംവിധാനങ്ങള്‍ക്ക് 240 രൂപ മാത്രമാണ് ചെലവ് എന്നു വിലയിരുത്തിയാണ് നിരക്ക് കുറച്ചതെന്ന് സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചിരുന്നു. നിരക്കു കുറച്ചത് പരിശോധനാ ഫലത്തിന്റെ നിലവാരത്തെ ബാധിക്കുമെന്നും ലാബുകള്‍ക്ക് കനത്ത ബാധ്യതയുണ്ടാക്കുമെന്നും ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കുകയോ സബ്‌സിഡി ലഭ്യമാക്കുകയോ ചെയ്യണമെന്ന് ലാബ് ഉടമകള്‍ ആവശ്യപ്പെട്ടത്.

 

Top