റിപ്പോ നിരക്കുകളിൽ മാറ്റം വരുത്താതെ റിസർവ് ബാങ്ക്

മുംബൈ: തുടർച്ചയായ ഒൻപതാം തവണയും നിരക്കുകളിൽ മാറ്റം വരുത്താതെ റിസർവ് ബാങ്ക്. റിപ്പോ, റിവോഴ്സ് റിപ്പോ നിരക്ക് യഥാക്രമം 4, 3.35 ശതമാനമായി തുടരും. അക്കോമഡേറ്റീവ് നയം തുടരാനാണ് തീരുമാനം. വിലക്കയറ്റ ഭീഷണി നിലനിൽക്കെ ഇത്തവണ മുതൽ നിരക്കുകൾ സാധാരണ നിലയിലേക്ക് കൊണ്ടാവരാനുള്ള ശ്രമം റിസർവ് ബാങ്കിന്റെ ഭാഗത്തുനിന്നുണ്ടാകുമെന്ന് സൂചനയുണ്ടായിരുന്നു.

അടുത്ത കലണ്ടർ വർഷത്തിൽ രണ്ടാം പാദത്തിലും നാലാം പാദത്തിലും റിപ്പോ നിരക്ക് 25 ശതമാനം കൂട്ടിയേക്കുമെന്നാണ് വിലയിരുത്തൽ. അതോടെ 2022 സാമ്പത്തികവർഷം അവസാനത്തോടെ നിരക്ക് 4.50 ശതമാനമാകും. റിവേഴ്‌സ് റിപ്പോ നിരക്കിലും സമാനമായ വർധനയുണ്ടാകാം. ഇതോടെ അടുത്തവർഷം മധ്യത്തോടെ വായ്പാ, നിക്ഷേപ പലിശകൾ വർധിക്കും.

 

Top