No change in NCP ministers, says Sarath Pawar

മുംബൈ: എന്‍.സി.പി മന്ത്രി സ്ഥാനം രണ്ടര വര്‍ഷം വച്ച് വീതം വയ്ക്കുമെന്ന വാര്‍ത്തകള്‍ തള്ളി എന്‍.സി.പി ദേശീയ അദ്ധ്യക്ഷന്‍ ശരദ് പവാര്‍. പാര്‍ട്ടിയുടെ മന്ത്രിയായി എ.കെ.ശശീന്ദ്രന്‍ അഞ്ച് വര്‍ഷവും തുടരുമെന്ന് ശരദ് പവാര്‍ വ്യക്തമാക്കി.

ഇത്തരത്തില്‍ ഒരു ചര്‍ച്ച പാര്‍ട്ടിയിലുണ്ടായിട്ടില്ലെന്നും ഇത്തരം ചര്‍ച്ചകള്‍ മാധ്യമങ്ങള്‍ എന്തുകൊണ്ടാണ് നടത്തുന്നതെന്ന് തനിക്ക് അറിയില്ലെന്നും പവാര്‍ പറഞ്ഞു. എന്‍.സി.പിയുടെ സ്ഥാപകദിനമായ ഇന്ന് ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ശരദ് പവാര്‍ ഇക്കാര്യം വ്യക്തമാക്കിയത്.

നേരത്തെ മന്ത്രിസഭാ രൂപീകരണ സമയത്ത് ശശീന്ദ്രനും തോമസ് ചാണ്ടിയും മന്ത്രിസ്ഥാനം പങ്കു വയ്ക്കട്ടെ എന്ന നിര്‍ദ്ദേശം ശരദ് പവാര്‍ മുന്നോട്ട് വച്ചതായി വാര്‍ത്തകള്‍ വന്നിരുന്നു.

Top