സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ മാറ്റമില്ല; നിരക്കറിയാം

തിരുവനന്തപുരം: സ്വര്‍ണവിലയില്‍ മാറ്റമില്ല. ഇന്ന് ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 5260 രൂപയിലും ഒരു പവന്‍ 22 കാരറ്റിന് 42080 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. ഗ്രാമിന് 60 രൂപയും പവന് 480 രൂപയും കുറഞ്ഞു ഇന്നലെയാണ് സ്വര്‍ണം ഈ നിരക്കിലെത്തിയത്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വിലയിലും മാറ്റമില്ല. 74 രൂപയിലാണ് ഒരു ഗ്രാം സാധാരണ വെള്ളിയുടെ വ്യാപാരം നടക്കുന്നത്. ഹാള്‍മാര്‍ക് വെള്ളിയുടെ വിലയിലും മാറ്റമില്ല. ഒരു ഗ്രാം ഹാള്‍മാര്‍ക് വെള്ളിയുടെ വില 103 രൂപയാണ്.

സംസ്ഥാനത്ത് സ്വര്‍ണവില റെക്കോര്‍ഡിട്ടത് മെയ് 5നായിരുന്നു. അന്ന് ഒരു ഗ്രാം സ്വര്‍ണത്തിന് വില 5720 രൂപയും ഒരു പവന്‍ സ്വര്‍ണത്തിന് വില 45760 രൂപയുമായിരുന്നു. കഴിഞ്ഞ രണ്ടുമൂന്നു വര്‍ഷക്കാലമായി മരവിപ്പനുഭപ്പെട്ടിരുന്ന സ്വര്‍ണ വ്യാപാര മേഖലയ്ക്ക് ഇത്തവണ ഉണര്‍വ് ലഭിച്ചു.

കഴിഞ്ഞവര്‍ഷത്തേക്കാള്‍ 20% ത്തോളം വ്യാപാരമാണ് രേഖപ്പെടുത്തിയത്. ആഗോള വിപണിയിലെ കയറ്റിറക്കങ്ങള്‍ വരും ദിവസങ്ങളിലും കേരളത്തിലെ സ്വര്‍ണവിപണിയില്‍ പ്രതിഫലിക്കാന്‍ സാധ്യതയുണ്ടെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.

Top