സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല; വ്യാപാരം നടക്കുന്നത് ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയില്‍

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല. രണ്ടുദിവസമായി ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയില്‍ തുടരുന്നു. ഗ്രാമിന് 5,450 രൂപയിലും പവന് 43,600 രൂപയിലുമാണ് വ്യാഴാഴ്ച വ്യാപാരം നടക്കുന്നത്. സംസ്ഥാനത്ത് നാല് ദിവസം ഒരേ വില തുടര്‍ന്ന ശേഷം ഗ്രാമിന് 35 രൂപയും പവന് 280 രൂപയും കുറഞ്ഞു. ഒരാഴ്ചയായി സ്വര്‍ണവില വര്‍ധിക്കാത്തത് ഉപഭോക്താക്കള്‍ക്ക് ആശ്വാസമാണ്.

സെപ്റ്റംബര്‍ നാലിന് രേഖപ്പെടുത്തിയ പവന് 44,240 രൂപയാണ് മാസത്തിലെ ഏറ്റവും ഉയര്‍ന്ന വില. സെപ്റ്റംബര്‍ 7 ന് 43,000 രൂപയിലേക്ക് ഇടിഞ്ഞ സ്വര്‍ണം തൊട്ടടുത്ത ദിവസം 44,000 ത്തിലേക്ക് തിരിച്ചെത്തിയെങ്കിലും പിന്നീട് വീണ്ടും 43,000 രൂപയിലേക്ക് ഇടിഞ്ഞു. തുടര്‍ച്ചയായ അഞ്ചാം ദിവസമാണ് സ്വര്‍ണ വില 43,000 രൂപ നിലവാരത്തില്‍ വ്യാപാരം നടക്കുന്നത്. അതേസമയം വെള്ളിയുടെ വിലയിലും മാറ്റമില്ല. ഒരു ഗ്രാം വെള്ളിയുടെ വില 77 രൂപയാണ്. ഹാള്‍മാര്‍ക്ക് വെള്ളിയുടെ വിലയില്‍ മാറ്റമില്ല. ഒരു ഗ്രാം ഹാള്‍മാര്‍ക്ക് വെള്ളിയുടെ വിപണി വില 103 രൂപയാണ്.

Top