സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ മാറ്റമില്ല; നിരക്കറിയാം

കൊച്ചി: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ മാറ്റമില്ല. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില്പന നിരക്ക് 44,760 രൂപയാണ്. ഇന്നലെ ഒരു പവന്‍ സ്വര്‍ണത്തിന് 320 രൂപ വര്‍ധിച്ചിരുന്നു. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായുള്ള സ്വര്‍ണവിലയുടെ ഉയര്‍ച്ചയ്ക്കാണ് ഒരിടവേള വന്നിരിക്കുന്നത്.

രണ്ടാഴ്ചയായി വില താഴ്ന്നുകൊണ്ടിരുന്ന സ്വര്‍ണവില ചൊവ്വാഴ്ച മുതലാണ് മുന്നേറിക്കൊണ്ടിരുന്നത്. കഴിഞ്ഞമാസം 28ന് 45,920 രൂപയായി ഉയര്‍ന്ന് സ്വര്‍ണവില റെക്കോര്‍ഡിട്ടിരുന്നു. 16 ദിവസത്തിനിടെ 1600 രൂപ കുറഞ്ഞശേഷം കഴിഞ്ഞദിവസം മുതലാണ് വില ഉയര്‍ന്ന് തുടങ്ങിയത്. രണ്ടു ദിവസങ്ങളിലായി 400 രൂപയോളം വര്‍ധനവ് രേഖപ്പെടുത്തിയിരിക്കുന്നത്.

ഒക്ടോബറില്‍ റെക്കോര്‍ഡ് വിലയിലേക്ക് എത്തിയെങ്കിലും നവംബറില്‍ സ്വര്‍ണവില കുറഞ്ഞിരുന്നു. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക് നവംബര്‍ 13നായിരുന്നു രേഖപ്പെടുത്തിയത്. ഈ മാസം ഏറ്റവും ഉയര്‍ന്ന നിരക്ക് 45,280രൂയാണ്.

Top