സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ മാറ്റമില്ല; ഇന്നത്തെ നിരക്കറിയാം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ മാറ്റമില്ല. ഇന്നലെ പവന് 360 രൂപ ഉയര്‍ന്ന് റെക്കോര്‍ഡ് വിലയിലേക്ക് എത്തിയിരുന്നു. സര്‍വകാല റെക്കോര്‍ഡില്‍ തന്നെയാണ് ഇന്ന് വില്പന നടക്കുന്നത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 48640 രൂപയാണ്.

ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില 6080 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 5050 രൂപയാണ്. വെള്ളിയുടെ വിലയിലും മാറ്റമില്ല. ഒരു ഗ്രാം സാദാരണ വെള്ളിയുടെ വില 80 രൂപയാണ്. ഹാള്‍മാര്‍ക്ക് വെള്ളിയുടെ വില 103 രൂപയാണ്. അന്താരാഷ്ട്ര സ്വര്‍ണ്ണവില 2300 ഡോളറിലേക്ക് എത്തുമെന്നുള്ള ഊഹാപോഹങ്ങള്‍ വര്‍ദ്ധിച്ചതോടെ നിക്ഷേപക താല്‍പര്യം ഉയര്‍ന്നതാണ് ഇപ്പോഴത്തെ വിലവര്‍ധനവിന് കാരണമാകുന്നത്.

Top