സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ മാറ്റമില്ല; ഒരു ഗ്രാം സ്വര്‍ണത്തിന് 5735 രൂപ

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല. ഇന്ന് ഒരു ഗ്രാം സ്വര്‍ണത്തിന് വില 5735 രൂപയാണ്. ഒരു പവന്‍ സ്വര്‍ണത്തിന് വില 45,880 രൂപയാണ്. 18 കാരറ്റിന്റെ ഒരു ഗ്രാം സ്വര്‍ണത്തിന് വില 4755 രൂപയാണ്. ഇന്നലെ സ്വര്‍ണവിലയില്‍ നേരിയ വര്‍ധന രേഖപ്പെടുത്തിയിരുന്നു.

ഇതോടെയാണ് ഒരു ഗ്രാം സ്വര്‍ണത്തിന് വില 25 രൂപ വര്‍ധിച്ച് വില 5735 രൂപയിലെത്തിയത്. ഒരു പവന്‍ സ്വര്‍ണത്തിന് വില 45,880 രൂപയിലെത്തിയിരുന്നു. ഒക്ടോബര്‍ 28ന് സ്വര്‍ണവില റെക്കോര്‍ഡിലെത്തിയിരുന്നു. ഒരു ഗ്രാം സ്വര്‍ണത്തിന് 5740 രൂപയും പവന് 45920 രൂപയുമായിരുന്നു അന്ന് സ്വര്‍ണവില.

നവംബര്‍ ഒന്നാം തീയ്യതി 45,120 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഒരാഴ്ച പിന്നിട്ട് നവംബര്‍ ഏഴിലെത്തിയപ്പോള്‍ സ്വര്‍ണത്തിന്റെ വില കുറഞ്ഞു. 45,000 രൂപയായിരുന്നു അന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. 13 തീയ്യതിയാണ് സ്വര്‍ണ്ണത്തിന് ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില രേഖപ്പെടുത്തിയത്, 44,360 രൂപ. 21 ആം തീയതി സ്വര്‍ണ്ണത്തിന് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വില രേഖപ്പെടുത്തിയത്.

Top