സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല. ഗ്രാമിന് 5875 രൂപയാണ് ഇന്നത്തെ വില. പവന് 47,000 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. 18 കാരറ്റിന്റെ ഒരു ഗ്രാം സ്വര്‍ണത്തിന് വില 4875 രൂപയാണ്.
കഴിഞ്ഞ നാല് ദിവസങ്ങളായി ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില 5760 രൂപയും ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 46080 രൂപയുമായിരുന്നു. ഫെബ്രുവരി മാസത്തിന്റെ തുടക്കത്തില്‍ 46,520 രൂപയായിരുന്നു സ്വര്‍ണവില. രണ്ടിന് 46,640 രൂപയായി ഉയര്‍ന്ന് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ എത്തി. പിന്നീട് സ്വര്‍ണവില കുറഞ്ഞിരുന്നു.
ഫെബ്രുവരി 15ന് 45,520 രൂപയായി താഴ്ന്ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍ എത്തിയിരുന്നു. തുടര്‍ന്നുള്ള 11 ദിവസത്തിനിടെ 640 രൂപ ഉയര്‍ന്ന ശേഷം തിങ്കളാഴ്ച വില കുറയുകയായിരുന്നു.