സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ മാറ്റമില്ല; ഒരു ഗ്രാമിന് 5,800 രൂപ

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ മാറ്റമില്ല. ഒരു പവന്‍ സ്വര്‍ണത്തിന് 46,400 രൂപയും ഒരു ഗ്രാമിന് 5,800 രൂപയുമാണ് ഇന്നത്തെ സ്വര്‍ണ വില. സ്വര്‍ണം വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് നല്ല ദിനമാണ്. വന്‍തോതിലുള്ള വിലക്കുറവ് പ്രതീക്ഷിക്കാന്‍ വകയില്ല.

താല്‍ക്കാലികമായി വില ഇടിഞ്ഞാലും സ്വര്‍ണ്ണ വില എക്കാലത്തെയും ഉയര്‍ന്ന നിരക്കിലേക്ക് ഈ വര്‍ഷം ഉയരാന്‍ സാധ്യതയെന്നാണ്് സൂചനകള്‍. പണപ്പെരുപ്പത്തിനെതിരെ സുരക്ഷിതമായ നിക്ഷേപം എന്നത് സ്വര്‍ണത്തിന് നേട്ടമാകും.

അതേസമയം സംസ്ഥാനത്ത് ഇന്ന് വെള്ളി വിലയില്‍ മാറ്റമില്ല . ഒരു ഗ്രാം വെള്ളിക്ക് 78 രൂപയാണ് വില. 10 ഗ്രാം വെള്ളിക്ക് 780 രൂപയും ഒരു കിലോഗ്രാമിന് 78,000 രൂപയുമാണ് വില. ഇന്നലെ ഒരു കിലോഗ്രാം വെള്ളിക്ക് 80,000 രൂപയായിരുന്നു വില.

Top