സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല; ഗ്രാമിന് 5450 രൂപ

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ലാതെ തുടരുന്നു. ഇന്ന് ഗ്രാമിന് 5450 രൂപയാണ് സ്വര്‍ണവില. ഒരു പവന്‍ സ്വര്‍ണത്തിന് വില 43,600 രൂപയാണ്. തുടര്‍ച്ചയായി രേഖപ്പെടുത്തിയ മൂന്ന് ദിവസത്തെ കുതിപ്പിന് പിന്നാലെയാണ് സ്വര്‍ണവിലയില്‍ വര്‍ധന രേഖപ്പെടുത്തിയത്. ഇന്നലെ സ്വര്‍ണവില ഗ്രാമിന് 20 രൂപ വര്‍ധിച്ച് 5450 രൂപയിലെത്തിയിരുന്നു.

അന്താരാഷ്ട്ര സ്വര്‍ണ്ണവില 2011 ല്‍ 1917 ഡോളര്‍ വരെ ഉയര്‍ന്നതിന് ശേഷം 2012-13 കാലഘട്ടത്തില്‍ 1200 ഡോളറിലേക്കും, പിന്നീട് 1050 ഡോളര്‍ വരെയും കുറഞ്ഞിരുന്നു. അന്ന് 24000 പവന്‍ വിലയും ഗ്രാമിന് 3000 രൂപയുമായിരുന്നു. ഇന്ത്യയില്‍ സ്വര്‍ണ്ണ വില കുറയാതിരുന്നതിന് കാരണം, ഇന്ത്യന്‍ രൂപ 46 ല്‍ നിന്നും 60 ലേക്ക് ദുര്‍ബ്ബലമായതാണ്.

ഇന്ത്യന്‍ രൂപ ദുര്‍ബലമാകുന്തോറും സ്വര്‍ണ്ണവില ഉയരുകയാണ് ചെയ്യുന്നത്. 2013 ഓഗസ്റ്റ് 15ന് അന്താരാഷ്ട്ര സ്വര്‍ണവില 1366 ഡോളറും, ഇന്ത്യന്‍ രൂപയുടെ വിനിമയ നിരക്ക് 67ലുമായിരുന്നു. സ്വര്‍ണ്ണവില ഗ്രാമിന് 2775 രൂപയും പവന്‍ വില 22200 രൂപയുമായിരുന്നു. 100% വിലവര്‍ധനവാണ് ഇപ്പോള്‍ സ്വര്‍ണത്തിന് അനുഭവപ്പെടുന്നത്.

Top