സ്വര്‍ണ വില ഉയര്‍ന്നു തന്നെ; പവന് 39,880 രൂപ

കൊച്ചി: സംസ്ഥാനത്ത് സ്വർണ വില ഈ മാസത്തെ ഉയർന്ന നിലയിൽ തന്നെ തുടരുന്നു. 39,880 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ വില. ഗ്രാമിന് 4985 രൂപ.തുടർച്ചയായി നാലുദിവസം മാറ്റമില്ലാതെ തുടർന്ന സ്വർണവില ഇന്നലെ 240 രൂപ വർധിച്ചിരുന്നു.

ഈ മാസത്തിന്റെ തുടക്കത്തിൽ 38,480 രൂപയായിരുന്നു സ്വർണവില. ഏഴാം തീയതി മുതൽ സ്വർണവിലയിൽ വർധനയാണ് പ്രകടമാവുന്നത്. 12 ദിവസത്തിനിടെ ഏഴുതവണയാണ് വില വർധിച്ചത്. ഈ ദിവസങ്ങളിൽ പവന് 1600 രൂപയാണ് ഉയർന്നത്.

Top