there no chance for riot in Kannur says M V Jayarajan

കണ്ണൂര്‍: കണ്ണൂരില്‍ ശ്രീകൃഷ്ണ ജയന്തിയുമായി ബന്ധപ്പെട്ട് ഒരുതരത്തിലുമുള്ള സംഘര്‍ഷ സാധ്യതയില്ലെന്ന് എം വി ജയരാജന്‍. ആര്‍എസ്എസ് ശോഭായാത്രയെ വര്‍ഗീയവത്കരിക്കുന്നു, ഇത്തരത്തിലുളള ആര്‍എസ്എസ് ശ്രമത്തെ എതിര്‍ക്കുമെന്നും എംവി ജയരാജന്‍ പറഞ്ഞു.

പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ക്ഷത്രങ്ങളില്‍ ആഘോഷം നടത്തുന്നതില്‍ തെറ്റില്ലെന്നും എന്നാല്‍ സിപിഐഎം ശ്രീക്യഷണ ജയന്തി ആഘോഷിക്കുന്നില്ലെന്നും ജയരാജന്‍ വ്യക്തമാക്കി.

കണ്ണൂരില്‍ ചട്ടമ്പിസ്വാമി ദിനാചരണമായി സിപിഐഎം ഘോഷയാത്ര നടത്തുമ്പോള്‍ ബാലഗോകുലത്തിന്റെ നേതൃത്വത്തില്‍ ശോഭായാത്രയും സംഘടിപ്പിക്കുന്ന സാഹചര്യത്തില്‍ കണ്ണൂരില്‍ ആക്രമണ
സാധ്യത ഉണ്ടെന്ന് ക്രൈം ബ്രാഞ്ച് റിപ്പോര്‍ട്ട് ചെയ്തിരുന്നു. തുടര്‍ന്ന് കണ്ണൂരിലെ 10 സ്ഥലങ്ങളില്‍ സുരക്ഷ ശക്തമാക്കി.

തലശ്ശേരി, മട്ടന്നൂര്‍, കണ്ണൂര്‍, ചക്കരക്കല്‍, പയ്യന്നൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ അതീവ ജാഗ്രതാ നല്‍കിയിട്ടുണ്ട്. സംഘര്‍ഷ സാധ്യതയുള്ള സ്ഥലങ്ങളില്‍ കൂടുതല്‍ പൊലീസ് സേനയെ വിന്യസിച്ചിട്ടുണ്ട്.

Top