മരംമുറിക്കേസില്‍ സിബിഐ അന്വേഷണമില്ല; പൊതുതാത്പര്യ ഹര്‍ജി തള്ളി

kerala hc

കൊച്ചി: പട്ടയഭൂമിയിലെ മരംമുറി കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള പൊതുതാല്‍പ്പര്യ ഹര്‍ജി തള്ളി ഹൈക്കോടതി. കേസില്‍ സിബിഐക്ക് ഇടപെടാനാകില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ നിലപാടെടുത്തു. ക്രൈം ബ്രാഞ്ചിന്റെ പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നതെന്നും നിലവില്‍ നടക്കുന്ന അന്വേഷണം ഫലപ്രദമാണെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.

അതേസമയം, മരംകൊള്ളയില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പട്ട് സംസ്ഥാന വ്യാപകമായി യുഡിഎഫ് പ്രതിഷേധ ധര്‍ണ്ണ നടത്തി. എറണാകുളം ജില്ലയിലെ ധര്‍ണ്ണ കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് പിടി തോമസ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. മരകൊള്ളയക്ക് പിന്നില്‍ പ്രവര്‍ത്തിച്ച മന്ത്രിമാരെയും ഉദ്യോഗസ്ഥരെയും നിയമത്തിന് മുന്നില്‍ കൊണ്ടു വരണമെന്ന് പിടി തോമസ് പറഞ്ഞു.

Top