ബസ്​ ചാർജ്​ കൂടില്ല; സര്‍ക്കാര്‍ നടപടിക്ക് ഹൈക്കോടതിയുടെ അംഗീകാരം

കൊച്ചി: സംസ്ഥാനത്ത് ബസ് യാത്രാ നിരക്ക് വര്‍ധിക്കില്ല. കൊവിഡിന്റെ പശ്ചാത്തലത്തില്‍ ഉയര്‍ത്തിയ ബസ് ചാര്‍ജ് പിന്നീട് കുറച്ച സര്‍ക്കാര്‍
നടപടി ഹൈക്കോടതി അംഗീകരിച്ചു. സിംഗിള്‍ ബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് സ്റ്റേ ചെയ്തു.

ബസ് യാത്രാനിരക്ക് കമ്മിഷന്‍ റിപ്പോര്‍ട്ട് രണ്ടാഴ്ചയ്ക്കകം സമര്‍പ്പിക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.

കോവിഡ് ലോക്ഡൗണിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ബസ് ചാര്‍ജ് വര്‍ധിപ്പിച്ചിരുന്നു. എന്നാൽ, മുഴുവന്‍ സീറ്റിലും യാത്രക്കാരെ അനുവദിച്ചതോടെ
ചാർജ്​ വർധന പിന്നീട്​ സർക്കാർ പിൻവലിച്ചു. ഇതിനെതിരെ ബസുടമകൾ കോടതിയെ സമീപിക്കുകയായിരുന്നു. ഹൈക്കോടതി സിംഗിൾ ബെഞ്ച്​ സർക്കാർ നടപടി റദ്ദാക്കുകയും വർധിപ്പിച്ച ബസ്​ ചാർജ്​ ഈടാക്കുന്നത്​ തുടരാൻ ബസുടമകളെ അനുവദിക്കുകയും ചെയ്​തു. ഇതിനെതിരെയാണ് അപ്പീലുമായി സര്‍ക്കാര്‍ കോടതിയെ സമിപിച്ചത്.

Top