‘ബി.ജെ.പി – എന്‍.സി.പി സഖ്യം നടപ്പില്ല’, അജിത് പവാറിന്റെ വാദങ്ങള്‍ തള്ളി ശരത് പവാര്‍

മുംബൈ : മഹാരാഷ്ട്രയില്‍ ബി.ജെ.പി – എന്‍.സി.പി സര്‍ക്കാര്‍ അഞ്ചുവര്‍ഷം ഭരിക്കുമെന്ന ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ അവകാശവാദം തള്ളി എന്‍.സി.പി അദ്ധ്യക്ഷന്‍ ശരത് പവാര്‍.

താൻ എൻസിപിയിൽ തന്നെയാണെന്നും, തന്‍റെ നേതാവ് ശരദ് പവാറാണെന്നും ബിജെപിയുമായി സഖ്യം ചേർന്ന് മഹാരാഷ്ട്രയിൽ സ്ഥിരതയുള്ള സർക്കാരുണ്ടാക്കുമെന്നുമുള്ള അജിത് പവാറിന്‍റെ പ്രതികരണം ആശയക്കുഴപ്പമുണ്ടാക്കാനാണെന്ന് ശരദ് പവാർ തിരിച്ചടിച്ചു. ബിജെപിയുമായി സഖ്യമുണ്ടാക്കുന്ന പ്രശ്നമില്ല. എംഎൽഎമാരെയും അണികളെയും തെറ്റിദ്ധരിപ്പിക്കാനാണ് അജിത് പവാർ ശ്രമിക്കുന്നതെന്നും എൻസിപി അധ്യക്ഷൻ ആരോപിച്ചു.

ബി.​ജെ.​പി​യു​മാ​യി സ​ഖ്യ​മു​ണ്ടാ​ക്കു​മോ എ​ന്ന ചോ​ദ്യം​പോ​ലും ഇ​വി​ടെ പ്ര​സ​ക്ത​മ​ല്ല. ശി​വ​സേ​ന, കോ​ണ്‍​ഗ്ര​സ് പാ​ര്‍ട്ടി​ക​ളു​മാ​യി ചേ​ര്‍ന്ന് സ​ര്‍ക്കാര്‍ രൂപീകരിക്കാന്‍ ​എന്‍.സി.പി ഒ​റ്റ​ക്കെ​ട്ടാ​യാ​ണു തീ​രു​മാ​നി​ച്ച​ത്. അ​ജി​ത് പ​വാ​റി​ന്റെ ഇ​പ്പോ​ഴ​ത്തെ പ​രാമര്‍ശങ്ങള്‍ തെ​റ്റി​ദ്ധാ​ര​ണാ​ജ​ന​ക​വു​മാ​ണ്. അ​ത് ആ​ശ​യ​ക്കു​ഴ​പ്പ​മു​ണ്ടാ​ക്കു​ക​യും ജ​ന​ങ്ങ​ളി​ല്‍ മോ​ശം കാ​ഴ്ച​പ്പാ​ട് സൃ​ഷ്ടി​ക്കു​ക​യും ചെ​യ്യും – പ​വാ​ര്‍ ട്വീ​റ്റ് ചെ​യ്തു.

Top