മധ്യപ്രദേശില്‍ മദ്യവര്‍ജ്ജനത്തിനായി ബോധവത്ക്കരണം നടത്തും, നിരോധിക്കില്ല ; ജയന്ത് മലായിയ

LIQUOR

ഭോപ്പാല്‍: മധ്യപ്രദേശില്‍ മദ്യത്തിന് നിരോധനമില്ലെന്ന് മധ്യപ്രദേശ് ധനകാര്യ മന്ത്രി ജയന്ത് മലായിയ. അതേസമയം, മദ്യവര്‍ജ്ജനത്തിനായി ബോധവത്ക്കരണം ഊര്‍ജ്ജിതപ്പെടുത്തുമെന്ന് മന്ത്രി അറിയിച്ചു. സംസ്ഥാന സര്‍ക്കാര്‍ മദ്യം നിരോധിക്കുമെന്ന് എവിടെയും പറഞ്ഞിട്ടില്ലെന്നും ധനകാര്യമന്ത്രി പറഞ്ഞു.

നര്‍മദാ നദിയുടെ അടുത്തുള്ള എല്ലാ മദ്യഷോപ്പുകളും പൂട്ടിക്കുമെന്ന് ‘നമാമി ദേവി നര്‍മദേ’ ‘സേവാ യാത്ര’ ഉദ്ഘാടനം ചെയ്യുന്നതിനിടയില്‍ മുഖ്യമന്ത്രി ശിവരാജ് സിംഗ് അറിയിച്ചിരുന്നു. മദ്യഷോപ്പുകള്‍ പൂട്ടിക്കുമെന്ന അറിയിപ്പിനെ തുടര്‍ന്ന് സംസ്ഥാനത്ത് സമ്പൂര്‍ണ മദ്യനിരോധനം ഏര്‍പ്പെടുത്തിയേക്കുമെന്ന വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഇതേതുടര്‍ന്നാണ് മദ്യനയം വ്യക്തമാക്കി ധനകാര്യ മന്ത്രി പ്രതികരിച്ചത്.

Top