ആമി പ്രദര്‍ശിപ്പിക്കാന്‍ വിലക്കില്ല; സെന്‍സര്‍ ബോര്‍ഡിന് തീരുമാനിക്കാം, ഹര്‍ജി ഹൈക്കോടതി തള്ളി

aami film

കൊച്ചി: കമല്‍ സംവിധാനം ചെയ്ത ‘ആമി’ എന്ന ചിത്രത്തിന്റെ പ്രദര്‍ശനം തടയണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. കമലാ സുരയ്യയായി മാറിയ മാധവിക്കുട്ടിയുടെ ജീവിതത്തെ ആസ്പദമാക്കിയുള്ള സിനിമ മത സ്പര്‍ദ്ധയുണ്ടാക്കും എന്ന് ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച ഹര്‍ജിയാണ് തള്ളിയത്.

സെന്‍സര്‍ ബോര്‍ഡ് ഉള്‍പ്പടെയുള്ള സ്ഥാപനങ്ങള്‍ക്ക് ഉചിതമായ തീരുമാനം കൈക്കൊള്ളാമെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. ഹര്‍ജിയില്‍ എതിര്‍ കക്ഷികളായ സംവിധായകന്‍ കമല്‍, നിര്‍മാതാവ് എന്നിവര്‍ക്ക് നോട്ടീസയക്കാനും കോടതി നിര്‍ദ്ദേശിച്ചു.

സിനിമ മതസ്പര്‍ദ്ധ വളര്‍ത്തുന്നതിനാല്‍ പ്രദര്‍ശനം തടയണമെന്ന് ആവശ്യപ്പെട്ട് എറണാകുളം ഇടപ്പള്ളി സ്വദേശി കെ.പി രാമചന്ദ്രനാണ് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്.

Top