കങ്കണ റണൗത്തിനെതിരെ ജാമ്യമില്ല വാറണ്ട് പുറപ്പെടുവിക്കാനാവില്ലെന്ന് കോടതി

മുംബൈ: മാനനഷ്ടക്കേസില്‍ ബോളിവുഡ് താരം കങ്കണ റണൗത്തിനെതിരെ ജാമ്യമില്ല വാറണ്ട് പുറപ്പെടുവിക്കാനാവില്ലെന്ന് കോടതി. കവിയും ആക്ടിവിസ്റ്റുമായ ജാവേദ് അക്തറുടെ ജാമ്യമില്ല വാറണ്ട് പുറപ്പെടുവിക്കണമെന്ന ആവശ്യമാണ് ചീഫ് മെട്രോപോളിറ്റന്‍ കോടതി തള്ളിയത്.

2020 നവംബര്‍ മൂന്നിനാണ് കങ്കണക്കെതിരെ ജാവേദ് അക്തര്‍ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തത്. ടി വി ചാനല്‍ അഭിമുഖത്തിനെതിരെ തന്റെ പേര് അനാവശ്യമായി വലിച്ചിഴച്ചുവെന്നാരോപിച്ചാണ് കേസ്. നടന്‍ സുഷാന്ത് സിങ് രാജ്പുത്തിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട ചര്‍ച്ചക്കിടെയായിരുന്നു സംഭവം.

കേസില്‍ സെപ്റ്റംബര്‍ 20നാണ് കങ്കണ അവസാനമായി ഹാജരായത്. അനാവശ്യ കാരണങ്ങള്‍ പറഞ്ഞ് കങ്കണ കേസില്‍ ഹാജരാകുന്നതില്‍ നിന്ന് ഒഴിഞ്ഞുമാറിന്നതായി ജാവേദ് അക്തറിന്റെ അഭിഭാഷകന്‍ ആരോപിച്ചു.

Top