ചിദംബരത്തിന്റെ ജാമ്യ ഹര്‍ജി തള്ളി; ആരോഗ്യപ്രശ്‌നങ്ങള്‍ ഇല്ലെന്ന് കോടതി

ന്യൂഡല്‍ഹി: ഐ.എന്‍.എക്‌സ് മീഡിയ കേസില്‍ തിഹാര്‍ ജയില്‍ കഴിയുന്ന മുന്‍ കേന്ദ്രമന്ത്രി ചിദംബരത്തിന്റെ ജാമ്യ ഹര്‍ജി ഹൈക്കോടതി തള്ളി. ആരോഗ്യപ്രശ്‌നങ്ങളാല്‍ ജാമ്യം അനുവദിക്കണമെന്ന് ഹര്‍ജിയാണ് ഡല്‍ഹി ഹൈക്കോടതി തള്ളിയത്. ആശുപത്രിയിലാക്കാന്‍ മാത്രമുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ പി ചിദംബരത്തിന് ഇല്ലെന്ന് ഹൈക്കോടതി പറഞ്ഞു.

ചിദംബരത്തിന്റെ ആരോഗ്യത്തെക്കുറിച്ച് നിരീക്ഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ഡല്‍ഹി ഹൈക്കോടതി നേരത്തേ എയിംസിലെ ഡോക്ടര്‍മാര്‍ അംഗങ്ങളായ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചിരുന്നു. തിഹാര്‍ ജയിലിലെത്തി ചിദംബരത്തെ പരിശോധിച്ച ഡോക്ടര്‍മാര്‍, ചിദംബരത്തെ ആശുപത്രിയിലാക്കേണ്ടതില്ലെന്നും നിലവില്‍ എല്ലാ ആരോഗ്യസൂചികകളും സാധാരണനിലയിലാണെന്നും റിപ്പോര്‍ട്ട് നല്‍കി.ഈ റിപ്പോര്‍ട്ട് പരിശോധിച്ചാണ് ഡല്‍ഹി ഹൈക്കോടതി ചിദംബരത്തിന് ജാമ്യം നിഷേധിച്ചിരിക്കുന്നത്.

അതേസമയം, തിഹാര്‍ ജയിലില്‍ ചിദംബരത്തിന് വൃത്തിയുള്ള സൗകര്യങ്ങളൊരുക്കണമെന്ന് ജയിലധികൃതരോട് ഹൈക്കോടതി നിര്‍ദേശിച്ചു.

Top