പീഡനക്കേസ്: സിവിക് ചന്ദ്രനെ ശനിയാഴ്ച വരെ അറസ്റ്റ് ചെയ്യരുത്: കോടതി

കോഴിക്കോട്: ലൈംഗിക പീഡന പരാതിയിൽ എഴുത്തുകാരൻ സിവിക് ചന്ദ്രനെ ഈ മാസം 30വരെ അറസ്റ്റ് ചെയ്യുന്നത് കോടതി തടഞ്ഞു. മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നവരെ അറസ്റ്റ് ചെയ്യരുതെന്ന് കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് ജഡ്ജ് എസ് കൃഷ്ണ കുമാർ ഉത്തരവിട്ടു.

സാഹിത്യകാരിയായ യുവതി നൽകിയ പരാതിയിൽ കഴിഞ്ഞ ആഴ്ചയാണ് സിവിക് ചന്ദ്രനെതിരെ പൊലീസ് കേസെടുത്തത്. ഏപ്രിലിൽ പുസ്തക പ്രസാധനത്തിനായി ഒത്തുകൂടിയപ്പോഴായിരുന്നു അതിക്രമം നടന്നതെന്നാണ് യുവതി പരാതിയിൽ പറയുന്നത്.

 

Top