സർക്കാർ മെഡിക്കൽ കോളജുകളിലെ കാൻസർ സ്പെഷ്യലിസ്റ്റ് ഡോക്ടർമാരുടെ നിയമനം വൈകുന്നു

തിരുവനന്തപുരം : സർക്കാർ മെഡിക്കൽ കോളജുകളിൽ കാൻസർ ചികിൽസയ്ക്കായി സ്പെഷ്യലിസ്റ്റ് ഡോക്ടർമാരെ നിയമിക്കാനുള്ള തീരുമാനം അനിശ്ചിതത്വത്തിൽ.

പിഎസ്‌സി കൃത്യമായ നടപടി സ്വീകരിക്കാത്തതാണ് നിയമനം വൈകുന്നതിനുള്ള കാരണം.

സർജിക്കൽ ഒാങ്കോളജിസ്റ്റുകൾ ഇല്ലാത്തതിനാൽ, സർക്കാർ മെഡിക്കൽ കോളജുകളിൽ സങ്കീർണ്ണ ശസ്ത്രക്രിയകൾ പോലും ജനറൽ സർജന്മാരാണ് ചെയ്യുന്നത്.

സർക്കാർ മെഡിക്കൽ കോളജുകളിൽ സമ്പൂർണ കാൻസർ വകുപ്പ് രൂപീകരിക്കുന്നതിനായി 105 തസ്തികകൾ അനുവദിച്ചിട്ടുണ്ട്.

സർജിക്കൽ ഒങ്കോളജി,മെഡിക്കൽ ഒങ്കോളജി ,റേഡിയോ ഫിസിസിറ്റ്, റേഡിയോ ഗ്രാഫർ, തുടങ്ങിയ തസ്തികകളാണ് അനുവദിച്ചത്.

നിയമന നടപടികൾക്കായി കഴിഞ്ഞ ഒക്ടോബറിൽ ഉത്തരവ് പി.എസ്. സിയ്ക്ക് കൈമാറിയെങ്കിലും തുടർ നടപടികൾ ഉണ്ടായിട്ടില്ല.

തസ്തിക ഇല്ലാത്തതിനാൽ നിലവിൽ മെഡിക്കൽ കോളജുകളിലെ സർജിക്കൽ ഒങ്കോളജിസ്റ്റുകൾ ജനറൽ സർജറി വിഭാഗത്തിൽ ജോലി ചെയ്യുകയാണ്.

കോഴിക്കോട് മെഡിക്കൽ കോളജിലെ രണ്ടു സർജിക്കൽ ഒങ്കോളജിസ്റ്റുമാരിൽ ഒരാൾ അമിത ജോലി ഭാരം കാരണം ദീർഘകാലം അവധിയെടുത്തു.

തൃശുര്‍, ആലപ്പുഴ. കോട്ടയം, തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളജുകൾ നേരിടുന്നത് സമാനമായ സാഹചര്യം തന്നെയാണ്.

അടിയന്തിരമായി ഇടപടണമെന്ന് കാണിച്ച് ആരോഗ്യ സെക്രട്ടറി രണ്ടു തവണ പി.എസ് സിക്ക് കത്തുനൽകിയെങ്കിലും യാതൊരു നടപടിയും ഉണ്ടായിട്ടില്ല.

നിയമനങ്ങൾ വൈകുന്നതിനെതിരെ സർക്കാർ ശക്തമായ നടപടികൾ സ്വീകരിക്കേണ്ടതാണ്.

Top