വെൽഫെയർ പാർട്ടിയുമായി സഖ്യമില്ല : പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങൾ

ലപ്പുറം : വെൽഫെയർ പാർട്ടിയുമായി സഖ്യമല്ല മറിച്ച് പ്രാദേശിക ധാരണ മാത്രമാണ് ഉള്ളതെന്ന് മുസ്ലിം ലീഗ് നിർവ്വാഹക സമിതി അംഗം പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങൾ പറഞ്ഞു. യു.ഡി.എഫ്. കഴിഞ്ഞ തവണത്തേക്കാൾ താഴേത്തട്ടിൽ ശക്തമാണെന്നും സോഷ്യൽ ഗ്രൂപ്പുകളുടെ പിന്തുണ പല മേഖലകളിലെയും മികച്ച വിജയത്തിന്റെ സൂചനയാണെന്നും അദ്ദേഹം പറഞ്ഞു.

അനുകൂല രാഷ്ട്രീയ സാഹചര്യത്തോടൊപ്പം മുന്നണി ഐക്യവും ത്രിതല തിരഞ്ഞടുപ്പിൽ മിന്നും വിജയം നേടാൻ യു.ഡി.എഫിന് സഹായകമാകും എന്നും സാദിഖ് അലി ശിഹാബ് തങ്ങൾ പറഞ്ഞു. ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ ആണ് അദ്ദേഹം ഈ കാര്യങ്ങൾ പറഞ്ഞത്.

Top