ആം ആദ്മി പാര്‍ട്ടിയുമായി യാതൊരുവിധ സഖ്യത്തിനുമില്ലെന്ന് അജയ് മാക്കന്‍

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടിയുമായി യാതൊരുവിധ സഖ്യത്തിനുമില്ലെന്ന് കോണ്‍ഗ്രസ് മേധാവി അജയ് മാക്കന്‍. പാര്‍ട്ടി നേതൃത്വം ഇത്തരത്തിലുള്ള ചര്‍ച്ചകളൊന്നും നടത്തിയിട്ടില്ലെന്ന് അജയ് മാക്കന്‍ വ്യക്തമാക്കി. നരേന്ദ്ര മോദി എന്ന ചെകുത്താന്റെ ഉദയത്തിന് അരവിന്ദ് കെജ്‌രിവാളും ഒരു കാരണക്കാരനാണെന്നും അജയ് മാക്കാന്‍ തുറന്നടിച്ചു.

2019ലെ പൊതുതെരഞ്ഞെടുപ്പില്‍ ബിജെപിയെ നേരിടാനായി പ്രതിപക്ഷ പാര്‍ട്ടികളുടെ സഖ്യമുണ്ടാക്കുമെന്ന് കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ആം ആദ്മി നേതൃത്വവുമായി കോണ്‍ഗ്രസ് ചര്‍ച്ചകള്‍ നടത്തിയെന്ന വാര്‍ത്തകള്‍ പുറത്ത് വന്നത്.

2019 ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ആപ് അഞ്ച് സീറ്റിലും കോണ്‍ഗ്രസ് രണ്ട് സീറ്റിലും മല്‍സരിക്കുമെന്നായിരുന്നു വാര്‍ത്തകള്‍.

Top