ബംഗാളിൽ കോൺഗ്രസുമായി സഖ്യമില്ല’; ഒറ്റയ്ക്ക് മത്സരിക്കും എന്ന് ആവർത്തിച്ച് തൃണമൂൽ കോൺഗ്രസ്

ബംഗാളിൽ കോൺഗ്രസുമായി സഖ്യമില്ലെന്ന് ആവർത്തിച്ച് ടിഎംസി. തൃണമൂൽ കോൺഗ്രസ് ഒറ്റയ്ക്ക് മത്സരിക്കുമെന്ന് ടിഎംസി നേതാവ് അഭിഷേക് ബാനർജി അറിയിച്ചു. കോണ്‍ഗ്രസുമായി സഖ്യം ചേരാനില്ലെന്ന് മമതാ ബാനര്‍ജിയും നേരത്തെ വ്യക്തമാക്കിയിരുന്നു. പിന്നാലെ തൃണമൂലുമായി വീണ്ടും സഖ്യത്തിനു സാധ്യതയുണ്ടെന്ന് കോൺഗ്രസ് അറിയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് അഭിഷേക് ബാനര്‍ജി ഇക്കാര്യം ആവർത്തിച്ചത്.

അതേസമയം തൃണമൂൽ കോൺഗ്രസിനെ ഉൾപ്പെടുത്തിയുള്ള ഇൻഡ്യ മുന്നണി സാധ്യത അടഞ്ഞിട്ടില്ലെന്ന കോൺഗ്രസ് ദേശീയനേതൃത്വത്തിന്റെ നിലപാടിനെതിരേ പശ്ചിമബംഗാൾ ബംഗാൾ കോൺഗ്രസ് പ്രസിഡന്റ് അധീർ രഞ്ജൻ ചൗധരി രംഗത്ത് വന്നിരുന്നു. തൃണമൂലുമായി ഒരു ചർച്ചയും നടക്കുന്നില്ലെന്നും 42 സീറ്റിലും മത്സരിക്കുമെന്നു തൃണമൂൽ നേരത്തേ വ്യക്തമാക്കിയിട്ടുണ്ടല്ലോ എന്നും അദ്ദേഹം ചോദിച്ചിരുന്നു. ഇടതുപക്ഷവുമായി സഖ്യമുണ്ടാക്കുന്നതിനാണ് സംസ്ഥാന കോൺഗ്രസിന് താത്‌പര്യമെന്നും സിപിഐഎമ്മുമായി സംസാരിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

Top