ബിജെപിയുമായി സഖ്യത്തിനില്ല; തീരുമാനം അണികളുടെ വികാരം മാനിച്ചെന്ന് എടപ്പാടി പഴനിസ്വാമി

ചെന്നൈ: ബിജെപിയുമായി സഖ്യമില്ലെന്ന് ആവര്‍ത്തിച്ച് അണ്ണാ ഡിഎംകെ. അണികളുടെ വികാരം മാനിച്ചാണ് തീരുമാനമെന്ന് ജനറല്‍ സെക്രട്ടറി എടപ്പാടി പഴനിസ്വാമി പ്രതികരിച്ചു. അണ്ണാ ഡിഎംകെ മുന്നണിയിലേയ്ക്ക് കൂടുതല്‍ പാര്‍ട്ടികള്‍ വരും.കേന്ദ്രമന്ത്രി നിര്‍മല സീതാരാമനുമായി അണ്ണാ ഡിഎംകെ എംഎല്‍എമാര്‍ ചര്‍ച്ച നടത്തിയിരുന്നു.മണ്ഡലങ്ങളിലെ വികസന പ്രശ്‌നങ്ങളായിരുന്നു എംഎല്‍എമാരുടെ ചര്‍ച്ചയെന്നും എടപ്പാടി പഴനി സാമി വ്യക്തമാക്കി.

ബിജെപിയുമായുള്ള നാലുവര്‍ഷത്തെ ബന്ധം അവസാനിപ്പിച്ചു ദിവസങ്ങള്‍ക്കുള്ളിലാണു പളനിസ്വാമി വിഷയത്തില്‍ വ്യക്തത വരുത്തിയത്. സഖ്യം വിടാനുള്ള തീരുമാനം രണ്ടുകോടി പാര്‍ട്ടി കേഡര്‍മാരെ കണക്കിലെടുത്തായിരുന്നെന്നു പളനിസ്വാമി പറഞ്ഞു.

മുന്‍ മുഖ്യമന്ത്രിമാരായ ജയലളിതയ്ക്കും, സി.എം അണ്ണാദുരൈയ്ക്കുമെതിരെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.അണ്ണാമലൈ നടത്തിയ പ്രസ്താവനകളില്‍ പ്രതിഷേധിച്ചാണു സെപ്റ്റംബര്‍ 25 ന് എഐഎഡിഎംകെ ബിജെപിയുമായുള്ള ബന്ധം അവസാനിപ്പിച്ചത്.

Top