ബുക്കിങ് രോഖകളില്ലൊ മദ്യം വാങ്ങാനെത്തി; ജീവനക്കാരനെ ആക്രമിച്ചയാള്‍ അറസ്റ്റില്‍

കൊല്ലം: ബുക്കിങ് രേഖകളില്ലാതെ മദ്യം വാങ്ങാനെത്തിയയാള്‍ ബവ്‌റിജസ് കോര്‍പറേഷന്റെ ജീവനക്കാരനെ ആക്രമിച്ചു. ചവറ നീണ്ടകരയിലെ ബവ്‌റിജസ് ചില്ലറ വില്‍പന ശാലയിലെ ജീവനക്കാരനെയാണ് ബുക്കിങ് രേഖകളിലില്ലാതെ എത്തിയയാള്‍ ഓഫിസിനുള്ളില്‍ കടന്നു ആക്രമിച്ചത്. ഗുരുതരമായി പരുക്കേറ്റ പന്മന കൊച്ചു മാമ്പുഴ മഹേന്ദ്രന്‍ പിള്ളയ്ക്കാണ് (55) പരുക്കേറ്റത്. ഇയാളെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Top