No action yet on plan to hike President’s salary

ന്യൂഡല്‍ഹി: രാഷ്ട്രപതി, ഉപരാഷ്ട്രപതി, ഗവര്‍ണര്‍മാര്‍ എന്നിവരുടെ ശമ്പളവര്‍ധനവ് കടലാസിലൊതുങ്ങുന്നു.

ഏഴാം ശമ്പള കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കാന്‍ ഒരുങ്ങുന്നതിനിടെയാണ് രാഷ്ട്രപതിയടക്കമുള്ളവരുടെ ശമ്പളവര്‍ധനവ് കടലാസില്‍ ഒതുങ്ങുന്നത്.
ആറാം ശമ്പള കമ്മീഷന്‍ റിപ്പോര്‍ട്ട്‌ നടപ്പിലാകുന്നതോടെ ജോയിന്റ് സെക്രട്ടറിമാര്‍ക്ക് താഴെയാകും രാഷ്ട്രപതിക്ക് ലഭിക്കുന്ന ശമ്പളം.

നിലവില്‍ രാഷ്ട്രപതി, ഉപരാഷ്ട്രപതി, ഗവര്‍ണര്‍മാര്‍ തുടങ്ങിയവര്‍ക്ക് ശമ്പള വര്‍ധന നിര്‍ദ്ദേശിക്കുന്ന ആഭ്യന്തര മന്ത്രാലയത്തിന്റെ ശുപാര്‍ശ പ്രധാനമന്ത്രിയുടെ അനുമതി കാത്ത് കിടക്കുകയാണ്.

രാഷ്ട്രപതിക്ക് 1.5 ലക്ഷം രൂപയില്‍ നിന്ന് അഞ്ച് ലക്ഷമായി ഉയര്‍ത്തണമെന്നും ഉപരാഷ്ട്രപതിക്ക് 1.1 ലക്ഷത്തില്‍ നിന്ന് 3.5 ലക്ഷമാക്കണമെന്നുമാണ് ആഭ്യന്തര മന്ത്രാലയം നിര്‍ദ്ദേശിക്കുന്നത്‌.

ആറുമാസം മുമ്പാണ് നിര്‍ദ്ദേശം പ്രധാനമന്ത്രിയുടെ ഓഫിസിലെത്തിയത് ഇതുവരെ നടപടിയുണ്ടായിട്ടില്ല.

സമാനമായി പാര്‍ലമെന്റംഗങ്ങളുടെ ശമ്പളവര്‍ധനവിനായി സമര്‍പ്പിക്കപ്പെട്ട ശുപാര്‍ശയും ഇതുവരെ അനക്കം വെച്ചിട്ടില്ല. പാര്‍ലമെന്റംഗങ്ങളുടെ ശമ്പളം 1.4 ലക്ഷത്തില്‍ നിന്ന് 2.8 ലക്ഷമാക്കി വര്‍ധിപ്പിക്കണമെന്നാണ് പാര്‍ലമെന്റ് സമിതി ആവശ്യപ്പെടുന്നത്.

Top