തിരുവനന്തപുരം ജില്ലാ കളക്ടര്‍ക്കെതിരേ നടപടി സ്വീകരിക്കുന്നില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

തിരുവനന്തപുരം : വട്ടിയൂര്‍ക്കാവ് ഉപതെരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങളില്‍ വീഴ്ച വരുത്തിയ തിരുവനന്തപുരം ജില്ലാ കളക്ടര്‍ക്കെതിരേ നടപടി സ്വീകരിക്കുന്നില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

കളക്ടര്‍ നേരിട്ട് കണ്ട് വിശദീകരണം നല്‍കി. ഇനി ഒരുതരത്തിലുള്ള വീഴ്ചയും ഉണ്ടാകില്ലെന്ന് ഉറപ്പ് നല്‍കിയിട്ടുണ്ട്. പരിചയക്കുറവ് കണക്കിലെടുത്ത് പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ അവസരം നല്‍കുകയാണെന്നും ടിക്കാറാം മീണ അറിയിച്ചു.

Top