ബിജെപിക്കെതിരെ നടപടിയില്ല; തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ കോണ്‍ഗ്രസ് കോടതിയിലേക്ക്‌

narendra modi and amith sha

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബിജെപി അധ്യക്ഷന്‍ അമിത് ഷായ്ക്ക് എതിരെയുമുള്ള പരാതിയില്‍ നടപടിയെടുക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ മടികാണിക്കുന്നെന്നാരോപിച്ച് കോണ്‍ഗ്രസ് കോടതിയെ സമീപിക്കാനൊരുങ്ങുന്നു. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം മോദിയും അമിത് ഷായും നിരന്തരം ലംഘിക്കുകയാണെന്നും ഇക്കാര്യത്തില്‍ കമ്മീഷന്‍ നടപടിയെടുക്കാന്‍ മടിക്കുന്നെന്നുമാണ് കോണ്‍ഗ്രസിന്റെ ആരോപണം.

പുല്‍വാമ ഭീകരാക്രമണം, ബാലാകോട്ട് വ്യോമാക്രമണം എന്നിവയുമായി ബന്ധപ്പെട്ട് സൈന്യത്തെ തെരഞ്ഞെടുപ്പ് പ്രചരണത്തിലെ വലിച്ചിഴയ്ക്കരുതെന്ന് കമ്മീഷന്‍ കര്‍ശന നിര്‍ദേശം രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് നല്‍കിയിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പ് റാലികളില്‍ ബിജെപി ഭരണത്തിന്‍ കീഴിലെ സൈനിക നടപടികളെക്കുറിച്ച് അമിത് ഷായും മോദിയും ആവര്‍ത്തിച്ച് സൂചിപ്പിക്കുകയാണ്.

അമിത് ഷായും ഭീകരാക്രമണവും സൈനിക നടപടികളും തെരഞ്ഞെടുപ്പ് റാലികളില്‍ ശക്തമായി സൂചിപ്പിച്ചു. ബിഹാറിലെ സീതാമാര്‍ഹിയില്‍ ഇന്ത്യയാണ് ഭീകരതയോട് ശക്തമായ പോരാടുന്ന ലോകത്തിലെ മൂന്നാമത്തെ രാജ്യമെന്നായിരുന്നു അമിത് ഷായുടെ പ്രസ്താവന. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇന്ത്യന്‍ സൈന്യത്തെ മോദിയുടെ സൈന്യമെന്നും വിശേഷിപ്പിച്ചിരുന്നു.

Top