വിദേശ ഇന്ത്യക്കാര്‍ക്ക് ആധാര്‍ നല്‍കില്ല ; ആശങ്കയോടെ പ്രവാസികള്‍

Aadhar card

ന്യൂഡല്‍ഹി:  പ്രവാസികള്‍ക്ക് ആധാര്‍ കാര്‍ഡ് നല്‍കേണ്ടെന്ന കേന്ദ്ര സര്‍ക്കാര്‍ നിലപാട് പ്രവാസികള്‍ക്ക് വന്‍ പ്രഹരമാകുന്നു.

വര്‍ഷത്തില്‍ 182 ദിവസം ഇന്ത്യയില്‍ സ്ഥിരതാമസം ഉള്ളവര്‍ക്ക് മാത്രം ആധാര്‍ കാര്‍ഡ് അനുവദിച്ചാല്‍ മതിയെന്നാണ് കേന്ദ്രസര്‍ക്കാര്‍ നിലപാട്.

182 ദിവസത്തിലധികം വിദേശത്ത് താമസിക്കുന്നവരെയാണ് പ്രവാസികളായി കണക്കാക്കുന്നത്. അതുകൊണ്ട് തന്നെ പ്രവാസികള്‍ക്ക് ആധാര്‍ കാര്‍ഡിന് അര്‍ഹതയില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കുന്നു.

എന്നാല്‍ നാട്ടിലെത്തി സിം കാര്‍ഡ് എടുക്കുന്നത് മുതല്‍ വിവാഹത്തിനുവരെ ആധാര്‍ നിര്‍ബന്ധമാക്കിയതാണ് പ്രവാസികളെ കുടുക്കിയത്.

ഒന്നുകില്‍ വിദേശ ഇന്ത്യക്കാരെ കൂടി ഉള്‍പെടുത്തി തിരിച്ചറിയല്‍ രേഖയായ ആധാര്‍ ഏകോപിപ്പിക്കണമെന്നും, അല്ലെങ്കില്‍ പ്രവാസികളെ ആധാറില്‍നിന്ന് ഒഴിവാക്കി എന്ന വിവരം പ്രാദേശിക ഭരണകൂടത്തിന് കൈമാറി പ്രശ്‌നം പരിഹരിക്കണമെന്നുമാണ് പ്രവാസികളുടെ ആവശ്യം.

Top