ഹോട്ടനമ്പര്‍ 18 പോക്‌സോ കേസ്; രണ്ടാം പ്രതി സൈജു തങ്കച്ചനും പൊലീസ് കസ്റ്റഡിയില്‍

കൊച്ചി: ഹോട്ടല്‍ നമ്പര്‍ 18 പോക്സോ കേസിലെ രണ്ടാംപ്രതിയായ സൈജു തങ്കച്ചനും പോലീസിന് മുന്നില്‍ കീഴടങ്ങി. തിങ്കളാഴ്ച രാവിലെ കൊച്ചി മെട്രോ പോലീസ് സ്റ്റേഷനില്‍ എത്തിയാണ് സൈജു കീഴടങ്ങിയത്. ഉടന്‍തന്നെ പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി തുടര്‍നടപടികളിലേക്ക് കടക്കും.

കേസിലെ ഒന്നാംപ്രതിയായ റോയി വയലാട്ടും കഴിഞ്ഞദിവസം പോലീസിന് മുന്നില്‍ കീഴടങ്ങിയിരുന്നു. മട്ടാഞ്ചേരി പോലീസ് സ്റ്റേഷനിലെത്തിയാണ് റോയി വയലാട്ട് കീഴടങ്ങിയത്. തുടര്‍ന്ന് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി, ഫോര്‍ട്ട് കൊച്ചിയിലെ ഹോട്ടലില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തുകയും ചെയ്തു.

റോയിയെ തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കും. കേസില്‍ വിശദമായ ചോദ്യംചെയ്യല്‍ ആവശ്യമായതിനാല്‍ റോയി വയലാട്ടിനെ കസ്റ്റഡിയില്‍ വേണമെന്ന് പോലീസ് കോടതിയില്‍ ആവശ്യപ്പെടും.

Top