നമ്പര്‍ 18 ഹോട്ടല്‍ കേസ്; അന്വേഷണ സംഘത്തിന് മുന്നില്‍ അഞ്ജലി ഹാജരാകുന്നതില്‍ അവ്യക്തത

കൊച്ചി: കൊച്ചിയിലെ നമ്പര്‍ 18 ഹോട്ടലില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ കോഴിക്കോട് സ്വദേശി അഞ്ജലി റിമ ദേവ് ഇന്ന് അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകുന്നതില്‍ അവ്യക്തത. അന്വേഷണസംഘത്തിന്റെ നോട്ടീസ് അഞ്ജലി നേരിട്ട് കൈപ്പറ്റിയിട്ടില്ല. കേസില്‍ പോലീസ് കസ്റ്റഡിയില്‍ ഉള്ള റോയ് വയലാട്ട്, സൈജു തങ്കച്ചന്‍ എന്നിവരുടെ കസ്റ്റഡി കാലാവധിയും ഇന്ന് അവസാനിക്കും. പ്രതികളെ ഉച്ചയ്ക്ക് ശേഷം കോടതിയില്‍ ഹാജരാക്കും. പരാതിക്കു പിന്നില്‍ ബ്ലാക് മെയിലിങ്ങാണെന്നാണ് പ്രതികളുടെ വാദം.

വയനാട് സ്വദേശിനിയായ അമ്മയുടെയും പ്രായപൂര്‍ത്തിയാകാത്ത മകളുടെയും പരാതിയിലാണ് കൊച്ചി പോലീസ് റോയ് വയലാട്ട് അടക്കമുള്ളവര്‍ക്കെതിരെ പോക്‌സോ കേസെടുത്തത്. വയനാട് സ്വദേശിനിയായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഹോട്ടലിലെത്തിച്ച് ബലാത്സംഗത്തിന് ശ്രമിച്ചെന്നാണ് കേസ്. കേസിലെ മൂന്നാം പ്രതി അഞ്ജലി റിമാ ദേവിന് ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു.

 

Top