മുംബൈ മുനിസിപ്പൽ ട്രാൻസ്‌പോർട് ബസിൽ തീപിടുത്തം ; ആളപായമില്ല

Navi Mumbai,

മുംബൈ : മുംബൈ മുനിസിപ്പൽ ട്രാൻസ്‌പോർട് ബസിൽ തീപിടുത്തം. അപകടം സംഭവിക്കുമ്പോൾ ബസിൽ യാത്രക്കാർ ഉണ്ടായിരുന്നു. എന്നാൽ തീപിടുത്തത്തിൽ ആളപായങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

നെരൂൽ റെയിൽവേ സ്റ്റേഷനിൽ നിന്ന് കരവേ ഗ്രാമത്തിലേക്ക് പോകുകയായിരുന്ന ബസിന്റെ ഡ്രൈവറുടെ ഭാഗത്തെ ടയർ പെട്ടന്ന് പൊട്ടിത്തെറിച്ചു. തുടർന്ന് വാഹനത്തിന്റെ എൻജിൻ ചൂടുപിടിച്ച് തീ പിടിക്കുകയായിരുന്നുവെന്നും തുടർന്ന് യാത്രക്കാരെ സുരക്ഷിതമായി ബസിൽ നിന്ന് മാറ്റിയെന്നും പൊലീസ് പറഞ്ഞു. ഉടൻ തന്നെ അഗ്നിശമന സേനയെത്തി തീ അണച്ചു. എന്നാൽ ബസ് പൂർണമായും കത്തി നശിച്ചിരുന്നു.

Top