കൊറോണയ്ക്ക് ഗംഗാജലം; ഐസിഎംആറിനോട് അനുമതി തേടി ദേശീയ ഗംഗാ ശുചിത്വ മിഷന്‍

ന്യൂഡല്‍ഹി: കൊവിഡ് രോഗികളില്‍ ഗംഗാജലമുപയോഗിച്ചുള്ള ചികിത്സക്ക് പരീക്ഷണാനുമതി വേണമെന്നാവശ്യപ്പെട്ട് ദേശീയ ഗംഗാ ശുചിത്വ മിഷന്‍. ഐസിഎംആറിനോടാണ് ഇതുമായി ബന്ധപ്പെട്ട് അനുമതി ആവശ്യപ്പെട്ടിരിക്കുന്നത്.

അതുല്യ ഗംഗ എന്ന വിരമിച്ച സൈനികരുടെ കൂട്ടായ്മയുടെ ഗംഗാ ജലമുപയോഗിച്ച് രോഗികളില്‍ ക്ലിനിക്കല്‍ പരീക്ഷണം നടത്തണമെന്ന അഭ്യര്‍ത്ഥനയെ തുടര്‍ന്നാണ് ജല ശക്തി മന്ത്രാലയത്തിന്റെ വിഭാഗമായ ഗംഗാ ശുചിത്വ മിഷന്‍ ആവശ്യവുമായി രംഗത്തെത്തിയത്.

പുണ്യനദിയായ ഗംഗ നദിയിലെ വെള്ളത്തിന് കൊവിഡ് 19 ഭേദപ്പെടുത്താന്‍ കഴിയുമെന്നാണ് ഇവരുടെ വാദം. ഗംഗാജലത്തിലെ ബാക്ടീരിയകള്‍ക്കും നിഞ്ജ വൈറസിനും രോഗകാരണമായ വൈറസുകളെ ഇല്ലാക്കാന്‍ സാധിക്കും. ഗംഗാനദിയിലെ ഫേയ്ജസുകള്‍ക്ക് ആന്റി മൈക്രോബയല്‍ ഘടകങ്ങളുണ്ടെന്നും അവ ബാക്ടീരിയകളെ കൊല്ലുമെന്നതിനും ശാസ്ത്രീയ തെളിവുകളുണ്ടെന്ന് അതുല്യ ഗംഗ ഫൗണ്ടര്‍ മേജര്‍ മനോജ് കേശ്വര്‍(റിട്ട) പറഞ്ഞു.

Top