ഇത്തരം പ്രസംഗങ്ങള്‍ ആവര്‍ത്തിച്ചാല്‍ കര്‍ശന നടപടി ; എന്‍.കെ പ്രേമചന്ദ്രന് ജില്ലാ കളക്ടറുടെ താക്കീത്

കൊല്ലം: കൊല്ലം മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി എന്‍.കെ പ്രേമചന്ദ്രന് തെരഞ്ഞെടുപ്പ് വരണാധികാരി കൂടിയായ ജില്ലാ കളക്ടറുടെ താക്കീത്. മത സ്പര്‍ദ്ധ വളര്‍ത്തുന്ന തരത്തില്‍ പ്രസംഗിച്ചതിനാണ് താക്കീത് നല്‍കിയിരിക്കുന്നത്. ഇനി ഇത്തരം പ്രസംഗങ്ങള്‍ ആവര്‍ത്തിച്ചാല്‍ കര്‍ശന നടപടി ഉണ്ടാകുമെന്ന് കളക്ടര്‍ അറിയിച്ചു.

സിപിഎം സംസ്ഥാന സമിതി അംഗം കെ വരദരാജനാണ് എന്‍കെ പ്രേമചന്ദ്രനെതിരെ പരാതി നല്‍കിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ ജില്ലാ കളക്ടര്‍ എന്‍കെ പ്രേമചന്ദ്രനോട് വിശദീകരണം ആവശ്യപ്പെട്ടിരുന്നു.

ശബരിമലയില്‍ സ്ത്രീകളെ കയറ്റിയ പോലെ മുസ്ലീം പള്ളികളിലും എല്‍ഡിഎഫ് സര്‍ക്കാര്‍ സ്ത്രീകളെ കയറ്റാന്‍ ശ്രമിച്ചെന്നായിരുന്നു പ്രേമചന്ദ്രന്റെ വിവാദ പ്രസംഗം.

Top