തദ്ദേശ തെരഞ്ഞെടുപ്പ്; യുഡിഎഫ് വിസ്മയകരമായ മുന്നേറ്റമുണ്ടാക്കുമെന്ന് എന്‍.കെ പ്രേമചന്ദ്രന്‍

ഇടുക്കി: തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് വിസ്മയകരമായ മുന്നേറ്റം ഉണ്ടാക്കുമെന്ന് എന്‍ കെ പ്രേമേചന്ദ്രന്‍. പ്രാദേശിക വിഷയത്തിനപ്പുറം സംസ്ഥാന രാഷ്ട്രീയം ചര്‍ച്ചാ വിഷയമായി. സ്വര്‍ണ്ണക്കടത്ത്, ലഹരി മരുന്ന് തുടങ്ങിയ കേസ് ചര്‍ച്ചയാകും. എല്‍ഡിഎഫ് പ്രവര്‍ത്തനം പരാജയമാണെന്നും അദ്ദേഹം പറഞ്ഞു.

ബിജെപി പ്രചാരണത്തില്‍ വന്‍ തോതില്‍ പണത്തിന്റെ ദൂര്‍ത്ത് നടത്തി. യുഡിഎഫിനെ മാറ്റി നിര്‍ത്തി ബിജെപിയെ പ്രതിപക്ഷത്ത് എത്തിക്കാന്‍ നീക്കം നടക്കുന്നുണ്ട്. ബിജെപിക്ക് സ്വാധീനം ഉണ്ടാക്കി കൊടുക്കാനാണ് എല്‍ഡിഎഫ് നീക്കം. ഇതിന്റെ ഭാഗമായാണ് യുഡിഎഫ് എംഎല്‍എമാര്‍ക്ക് എതിരെ കേസെടുക്കുന്നതെന്നും എന്‍ കെ പ്രേമചന്ദ്രന്‍ പറഞ്ഞു.

Top