നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യുന്ന പദ്ധതികള്‍ ഉറപ്പായും നടക്കുമെന്ന് തനിക്ക് ഉറപ്പുണ്ട് ;എന്‍.കെ പ്രേമചന്ദ്രന്‍

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തി എന്‍.കെ പ്രേമചന്ദ്രന്‍ എംപി. നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യുന്ന പദ്ധതികള്‍ ഉറപ്പായും നടക്കുമെന്ന് തനിക്ക് ഉറപ്പുണ്ട്. പദ്ധതികള്‍ കൃത്യമായി മോദി അവലോകനം ചെയ്യും. കുണ്ടറ പള്ളിമുക്ക് റെയില്‍വേ മേല്‍പ്പാല നിര്‍മ്മാണ ഉദ്ഘാടനം പ്രധാനമന്ത്രി ചെയ്യുന്നത് അനുഗ്രഹമാണെന്നും എന്‍.കെ പ്രേമചന്ദ്രന്‍.

പദ്ധതികള്‍ ഉദ്ഘാടന പട്ടികയില്‍ ഉള്‍പ്പെടുത്തി കഴിഞ്ഞാല്‍ ഒരു കാര്യം ഉറപ്പാണ്. മോദി ഉദ്ഘാടനം ചെയ്യുന്ന പദ്ധതികളുടെ പൂര്‍ത്തീകരണം, എല്ലാ മാസവും പ്രധാനമന്ത്രിയുടെ ഓഫീസ് കൃത്യമായി മോണിറ്റര്‍ ചെയ്യും. സ്വാഭാവികമായും കുണ്ടറ പള്ളിമുക്ക് റെയില്‍വേ മേല്‍പ്പാല പദ്ധതി നടക്കുമെന്ന കാര്യത്തില്‍ സംശയമില്ലെന്നും എന്‍.കെ പ്രേമചന്ദ്രന്‍ പറഞ്ഞു.

താന്‍ ഉദ്യോഗസ്ഥരുമായി സംസാരിച്ചു. പ്രാരംഭ ഘട്ടത്തില്‍ തന്നെ പദ്ധതി ഉദ്ഘാടനം ചെയ്യണമോ എന്ന് അവരോട് ചോദിച്ചു. പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്ന പദ്ധതികളുടെ മോണിറ്ററിംഗ് എല്ലാ മാസവും നടക്കുമെന്നും സാങ്കേതിക പ്രശ്‌നങ്ങളുണ്ടെങ്കില്‍ കേന്ദ്രം തന്നെ സംസ്ഥാന സര്‍ക്കാരുകളുമായി ബന്ധപ്പെട്ട് പരിഹരിക്കുമെന്നുമാണ് അവര്‍ മറുപടി നല്‍കിയത്. റെയില്‍വേ മേല്‍പ്പാല നിര്‍മ്മാണ ഉദ്ഘാടനം പ്രധാനമന്ത്രി തന്നെ നിര്‍വഹിക്കുന്നത് വരെ അനുഗ്രഹീതമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Top