രാഹുല്‍ ഗാന്ധി നിപ വൈറസിനു തുല്യം, കൂടെയുള്ള പാര്‍ട്ടികള്‍ ഇല്ലാതാകുന്നു: ബിജെപി മന്ത്രി

anilvij

ചണ്ഡീഗഢ്: കോണ്‍ഗ്രസ്സ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ നിപ വൈറസിനോട് ഉപമിച്ച് ഹരിയാന ബിജെപി മന്ത്രി അനില്‍ വിജ്. നിപ വൈറസ് എന്തിനെയും ഇല്ലാതാക്കുന്നതാണ്. അതുപോലെയാണ് രാഹുല്‍ ഗാന്ധി. അദ്ദേഹവുമായി ബന്ധപ്പെട്ട് കിടക്കുന്ന കോണ്‍ഗ്രസ്സ് ഇതോടെ ഇല്ലാതാവുമെന്നുമാണ് അനില്‍ വിജ് പരിഹസിച്ചിരിക്കുന്നത്.

രാഹുല്‍ ഗാന്ധിക്കെതിരെ ഇതാദ്യമായിട്ടല്ല അനില്‍ വിജ് പരിഹാസമുന്നയിക്കുന്നത്. സ്വന്തം നായ്ക്കും കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ക്കും ഒരേ പാത്രത്തിലാണ് അദ്ദേഹം ഭക്ഷണം നല്‍കുന്നതെന്നും യാതൊരു വേര്‍തിരിവും അദ്ദേഹം കാണിക്കാറില്ലെന്നും വിജ് പറഞ്ഞിരുന്നു.

നെഹ്‌റുവിനെയും ഗാന്ധിയെയും പോലെയല്ല ഭഗത് സിംഗും ലാലാ ലജ്പത് റായിയുമെന്നും ഒരു വടി പോലും ഉപയോഗിക്കാതെയാണ് അവര്‍ രാജ്യത്തിനു വേണ്ടി ജീവന്‍ നല്‍കിയതെന്നുമുള്ള തരത്തിലുള്ള വിവാദ പരാമര്‍ശങ്ങളും അനില്‍ വിജ് നടത്തിയിട്ടുണ്ട്.

Top