ഞാന്‍ പ്രകാശനിലെ പുതിയ ഗാനത്തിന്റെ ടീസര്‍ പുറത്തിറങ്ങി

ന്ത്യന്‍ പ്രണയകഥയ്ക്ക് ശേഷം സത്യന്‍ അന്തിക്കാടും ഫഹദ് ഫാസിലും ഒന്നിക്കുന്ന ചിത്രം ഞാന്‍ പ്രകാശനിലെ ‘ആത്മാവിന്‍ ആകാശത്തില്‍’ എന്നുതുടങ്ങുന്ന ഗാനത്തിന്റെ ടീസര്‍ പുറത്തിറങ്ങി. ബി.കെ ഹരിനാരായണന്റെ വരികള്‍ക്ക് ഷാന്‍ റഹ്മാനാണ് ഈണമിട്ടിരിക്കുന്നത്. ഷാന്‍ റഹ്മാനും ഗൗരി ലക്ഷമിയും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.

ശ്രീനിവാസനും ചിത്രത്തിന്റെ ഭാഗമാണ്. പ്രകാശന്‍ എന്ന മലയാളി യുവാവിന്റെ വേഷത്തിലാണ് ഫഹദ് എത്തുന്നത്. നിഖില വിമലാണ് ഫഹദിന്റെ നായിക. എസ് കുമാര്‍ ക്യാമറയും ഷാന്‍ റഹ്മാന്‍ സംഗീതവും നിര്‍വഹിക്കുന്നു. ഫുള്‍ മൂണ്‍ സിനിമയുടെ ബാനറില്‍ സേതു മണ്ണാര്‍ക്കാടാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Top