ഫഹദ് ഫാസില്‍-സത്യന്‍ അന്തിക്കാട് ചിത്രം ‘ഞാന്‍ പ്രകാശന്‍’ പൂര്‍ത്തിയായി

fahad sathyan

ഹദ് ഫാസിലും സത്യന്‍ അന്തിക്കാടും ഒന്നിക്കുന്ന ചിത്രം ഞാന്‍ പ്രകാശന്‍ ചിത്രീകരണം പൂര്‍ത്തിയായി. ഒരു ഇന്ത്യന്‍ പ്രണയകഥയ്ക്കു ശേഷം ഫഹദും സത്യന്‍ അന്തിക്കാടും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ഇത്. ശ്രീനിവാസനും ചിത്രത്തിന്റെ ഭാഗമാണ്. പ്രകാശന്‍ എന്ന മലയാളി യുവാവിന്റെ വേഷത്തിലാണ് ഫഹദ് എത്തുന്നത്.

നിഖില വിമലാണ് ഫഹദിന്റെ നായിക. എസ് കുമാര്‍ ക്യാമറയും ഷാന്‍ റഹ്മാന്‍ സംഗീതവും നിര്‍വഹിക്കുന്നു. ഫുള്‍ മൂണ്‍ സിനിമയുടെ ബാനറില്‍ സേതു മണ്ണാര്‍ക്കാടാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Top