സത്യന്‍ അന്തിക്കാട് ചിത്രം ഞാന്‍ പ്രകാശന്റെ ‘കിടു’ ടീസര്‍ പുറത്തു വന്നു ; ഉഗ്രന്‍ പ്രതികരണം

ലിയൊരു ഇടവേളക്ക് ശേഷം സത്യന്‍ അന്തിക്കാട്- ശ്രീനിവാസന്‍ കൂട്ടുകെട്ടില്‍ ഫഹദ് നായകനാകുന്ന ഞാന്‍ പ്രകാശന്‍ എന്ന സിനിമയുടെ ടീസര്‍ പുറത്തുവിട്ടു. ഒരു ഇന്ത്യന്‍ പ്രണയകഥയ്ക്ക് ശേഷമാണ് സത്യന്‍ അന്തിക്കാടും ഫഹദും ഒന്നിക്കുന്നത്. ടീസറിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ചിത്രം തനി നാടന്‍ പശ്ചാത്തലത്തിലൊരുങ്ങുന്ന ഒരു നിഷ്‌കളങ്ക ചിത്രമാണെന്നാണ് ടീസര്‍ നല്‍കുന്ന സൂചനകള്‍.

നേരത്തെ പുറത്തുവിട്ട ചിത്രത്തിന്റ പോസ്റ്ററും വൈറലായിരുന്നു. കുരച്ചു ചാടി ഒരു കൂറ്റന്‍ നായ പുറകെ വന്നാല്‍ ഏത് സൂപ്പര്‍സ്റ്റാറും ജീവനും കൊണ്ട് ഓടും. പിന്നെയല്ലേ പ്രകാശന്‍ ! എന്ന അടിക്കുറിപ്പോടെയായിരുന്നു പോസ്റ്റര്‍ സത്യന്‍ അന്തിക്കാട് പുറത്തുവിട്ടത്. നിഖില വിമല്‍ ആണ് ചിത്രത്തില നായിക. ആക്ഷേപ ഹാസ്യമായിരിക്കും ചിത്രം കൈകാര്യം ചെയ്യുന്നതെന്നാണ് വിവരം.

ഫുള്‍മൂണ്‍ സിനിമയുടെ ബാനറില്‍ സേതു മണ്ണാര്‍ക്കാട് നിര്‍മിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം പാലക്കാട്, കൊച്ചി എന്നിവിടങ്ങളിലാണ്.

Top