ഞാന്‍ മേരിക്കുട്ടി ഇനി ഗള്‍ഫ് നാടുകളിലും; നാളെ പ്രദര്‍ശനം തുടങ്ങും

mery

യസൂര്യ ട്രാന്‍സ്‌വുമണിന്റെ വേഷത്തിലെത്തിയ രഞ്ജിത് ശങ്കര്‍ ചിത്രം ഞാന്‍ മേരിക്കുട്ടി കടല്‍ കടക്കുന്നു. കേരളത്തില്‍ റിലീസ് ചെയ്ത് ഒരു മാസം ആകുന്ന വേളയിലാണ് ചിത്രം ഗള്‍ഫ് നാടുകളിലേക്കും എത്തുന്നത്.

യുഎഇ, ഒമാന്‍ എന്നിവിടങ്ങളില്‍ മാത്രമാണ് ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്. കുവൈറ്റ്, ബഹറൈന്‍, ഖത്തര്‍, സൗദി തുടങ്ങിയ രാജ്യങ്ങളില്‍ ചിത്രത്തിന് പ്രദര്‍ശനാനുമതി ലഭിച്ചിട്ടില്ല.

പ്രദര്‍ശനം അനുവദിച്ച രാജ്യങ്ങളില്‍ പോലും ഒരു തരത്തിലുള്ള പ്രൊമോഷനും പാടില്ലെന്നാണ് പറഞ്ഞിരിക്കുന്നത്. ചിത്രം പ്രദര്‍ശിപ്പിക്കുന്ന തിയറ്ററുകളില്‍ കഥാപാത്രത്തിന്റെ മുഖമില്ലാത്ത പ്രത്യേക പോസ്റ്റര്‍ പോലും അണിയറക്കാര്‍ ഡിസൈന്‍ ചെയ്തിരിക്കുകയാണ്.

കേരളത്തില്‍ മികച്ച പ്രതികരണം ലഭിച്ച ചിത്രമാണ് ഞാന്‍ മേരിക്കുട്ടി. ട്രാന്‍സ്‌ജെന്‍ഡറുകളുടെ കഥയാണ് ഞാന്‍ മേരിക്കുട്ടി.

Top