‘നിഴലി’ന്റെ സ്റ്റോറി സോംഗ് പുറത്തിറങ്ങി, വീഡിയോ

കുഞ്ചാക്കോ ബോബനും നയന്‍താരയും പ്രധാന കഥാപാത്രങ്ങളായ ചിത്രമാണ് നിഴല്‍. അപ്പു എന്‍ ഭട്ടതിരി സംവിധാനം ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. സിനിമയുടെ ഫോട്ടോകള്‍ താരങ്ങള്‍ ഷെയര്‍ ചെയ്തിരുന്നു. ഇപ്പോഴിതാ സിനിമയുടെ ഒരു ഗാനമാണ് ചര്‍ച്ചയാകുന്നത്.

കുഞ്ചാക്കോ ബോബന്‍ തന്നെയാണ് വീഡിയോ ഷെയര്‍ ചെയ്തത്. സൂരജ് എസ് കുറുപ്പാണ് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. സിനിമയുടെ സ്റ്റോറി സോംഗാണ് പുറത്തുവിട്ടിരിക്കുന്നത്. മികച്ച സസ്‌പെന്‍സ് ത്രില്ലറാണ് സിനിമ. ചിത്രം വന്‍ ഹിറ്റിലേക്ക് എത്തുന്നുവെന്നാണ് സൂചന.

സംവിധായകനെന്ന നിലയില്‍ അപ്പു എന്‍ ഭട്ടതിരിയുടെ ആദ്യ ചിത്രമാണ് നിഴല്‍. ഇപ്പോള്‍ വിഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത് കുഞ്ചാക്കോ ബോബനാണ്. സൂരജ് എസ് കുറുപ്പിന്റെ മികച്ച സംഗീതത്തിലുള്ളതാണ് ഗാനം. എസ് സഞ്ജീവ് ആണ് ചിത്രത്തിന്റെ തിരക്കഥയെഴുതുന്നത്.

ദീപക് ഡി മേനോന്‍ ഛായാഗ്രാഹണം നിര്‍വഹിക്കുന്നു. സംവിധായകനായ അപ്പു എന്‍ ഭട്ടതിരിക്കൊപ്പം അരുണ്‍ലാല്‍ എസ് പിയും ചേര്‍ന്നാണ് എഡിറ്റിംഗ് നിര്‍വ്വഹിക്കുന്നത്. സ്റ്റെഫി സേവ്യര്‍ ആണ് ചിത്രത്തിന്റെ വസ്ത്രാലങ്കാരം നിര്‍വഹിക്കുന്നത്. ആന്റോ ജോസഫ് ഫിലിം കമ്പനിക്കൊപ്പം അഭിജിത് എം പിള്ള, ബാദുഷ, ഫെല്ലിനി ടി പി, ഗണേഷ് ജോസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

 

Top