നിസാമുദ്ദീനില്‍ നിന്ന് കശ്മീരിലേക്ക്; സംഘത്തിലെ ഏഴ് പേര്‍ക്ക് കൊവിഡ്

കോഴിക്കോട്: നിസാമുദ്ദീന്‍ തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത് കശ്മീരിലേക്കു തിരിച്ച മലയാളി സംഘത്തിലെ 7 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി വിവരം. കഴിഞ്ഞ 12 ന് ഡല്‍ഹിയില്‍ നിന്നും കശ്മീരിലേക്കു തിരിച്ച 10 അംഗ സംഘത്തിലെ കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള ഓരോരുത്തര്‍ക്കും മലപ്പുറം ജില്ലക്കാരായ 5 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

ഇവര്‍ ശ്രീനഗര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിരീക്ഷണത്തില്‍ കഴിയുന്നതിനിടെ ഇന്നലെയാണ് പരിശോധന ഫലം വന്നത്. കോഴിക്കോട് ജില്ലയില്‍ നിന്നുള്ള മടവൂര്‍ സ്വദേശിക്ക് ആണ് രോഗം സ്ഥിരീകരിച്ചത്. ഡല്‍ഹിയില്‍നിന്നു തിരിച്ചു 31 ദിവസത്തിനു ശേഷം രോഗം സ്ഥിരീകരിച്ചത് ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്.

Top