ആരോഗ്യ പ്രശ്‌നം വിഎസിനും വിജയന്‍ പിള്ളക്കും അവധി അനുവദിച്ച് നിയമസഭ

തിരുവനന്തപുരം: ആരോഗ്യ പ്രശ്‌നങ്ങള്‍ കാരണം ഭരണപരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷന്‍ വിഎസ് അച്യുതാനന്ദനും എംഎല്‍എ വിജയന്‍ പിള്ളക്കും അവധി അനുവദിച്ച് നിയമസഭ. ആരോഗ്യപരമായ കാരണങ്ങളാല്‍ നിയമസഭയില്‍ ഹാജരാകാന്‍ ഇരുവര്‍ക്കും കഴിയാത്ത സാഹചര്യത്തിലാണ് അവധി അനുവദിച്ചിരിക്കുന്നത്.

സഭാ നടപടികളില്‍ നിന്നും പൊതു പരിപാടികളില്‍ നിന്നും ഇരുവരും വിട്ടുനില്‍ക്കുകയാണ്. ആരോഗ്യകരമായ കാരണങ്ങളാല്‍ തിരുവനന്തപുരത്തെ കവടിയാറുള്ള വീട്ടില്‍ വിശ്രമത്തിലാണ് വിഎസ് അച്യുതാനന്ദനിപ്പോള്‍ .

Top