ശബരിമല : നിയമസഭാ കവാടത്തില്‍ സത്യാഗ്രഹ സമരം പ്രഖ്യാപിച്ച് യുഡിഎഫ്

തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ പ്രതിപക്ഷത്തെ മൂന്ന് എംഎല്‍എമാര്‍ സഭാകവാടത്തില്‍ സത്യാഗ്രഹ സമരം നടത്തും. വിഎസ് ശിവകുമാര്‍, എന്‍.ജയരാജ്, പാറയ്ക്കല്‍ അബ്ദുള്ള എന്നിവരാണ് സമരം നടത്തുക. സഭാ നടപടികള്‍ തടസപ്പെടുത്തില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കി.

Top