സഭാ ടിവി ഉദ്ഘാടനം ഈ മാസം 17ന് ; ചടങ്ങ് ബഹിഷ്‌കരിക്കുമെന്ന് പ്രതിപക്ഷം

തിരുവനന്തപുരം: നിയമസഭ നടപടികള്‍ ജനങ്ങളിലേക്കെത്തിക്കുകയെന്ന ഉദ്ദേശത്തോടെയാണ് സഭ ടിവി പ്രവര്‍ത്തനം തുടങ്ങുന്നു. ഈ മാസം 17 നാണ് തിരുവനന്തപുരത്ത് സഭാ ടിവി ഉദ്ഘാടന ചടങ്ങ് നടക്കുക. ലോക്‌സഭ സ്പീക്കര്‍ ഓം ബിര്‍ല ഓണ്‍ലൈന്‍ വഴി സഭ ടിവിയുടെ ഉദ്ഘാടനം നിര്‍വഹിക്കുമെന്നാണ് തീരുമാനം. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും സാമാജികരും ഓണ്‍ലൈന്‍ വഴി ഉദ്ഘാടന സമ്മേളനത്തിന്റെ ഭാഗമാകുമെന്നായിരുന്നു തീരുമാനം .

അതേസമയം ചടങ്ങ് ബഹിഷ്‌കരിക്കാനാണ് പ്രതിപക്ഷ തീരുമാനം. ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കല്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. പുറത്താക്കല്‍ പ്രമേയത്തിന് പ്രതിപക്ഷം നോട്ടീസ് നല്‍കിയ സ്പീക്കര്‍ക്കൊപ്പം ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാനാകില്ലെന്നാണ് രമേശ് ചെന്നിത്തലയുടെ വിശദീകരണം.

Top