നിയമസഭ പരിസ്ഥിതി സമിതിയില്‍ നിന്ന് പി വി അന്‍വറിനെ മാറ്റണമെന്ന് വിഎം സുധീരന്‍

മലപ്പുറം: പി വി അന്‍വര്‍ എംഎല്‍എയെ നിയമസഭ പരിസ്ഥിതി സമിതിയില്‍ നിന്ന് മാറ്റണമെന്ന് കെപിസിസി മുന്‍ പ്രസിഡന്റ് വിഎം സുധീരന്‍. ഇക്കാര്യം ചൂണ്ടിക്കാട്ടി സുധീരന്‍ സ്പീക്കര്‍ക്ക് കത്ത് നല്‍കിയിട്ടുണ്ട്.

അന്‍വറിന്റെ ഭാര്യാ പിതാവിന്റെ ഉടമസ്ഥതയിലുള്ള ചീങ്കണ്ണിപ്പാലയിലെ തടയണ പൊളിക്കണമെന്ന ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് സുധീരന്റെ ആവശ്യം.

Top